തിരൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പൊലീസ് പിടികൂടി.
പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കല്‍ സാഹിര്‍ (24), ചേക്കാമഠത്തില്‍ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെയാണ് ഇരുവരും പിടിയിലായത്.
ഹാഷിഷ് ഓയില്‍ കാറിലിരുന്ന് ഉപയോഗിക്കവേയാണ് പ്രതികള്‍ പിടിയിലായത്.
തിരൂര്‍ ഇന്‍സ്പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ് ഐ മണികണ്ഠന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ, ദില്‍ജിത്ത്, ഉണ്ണിക്കുട്ടന്, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക