ഒപ്പോ റെനോ 8 പ്രോ, റെനോ 8 ഉം വിപണിയിലെത്തുന്നു. ഈ മാസം 18ന് വൈകിട്ട് ആറു മണിക്ക് ഒരു ഓൺലൈൻ ഇവന്റ് വഴിയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഒപ്പോ റെനോയുടെ ഏറ്റവും മികച്ച ക്യാമറകളും ഹാർഡ്വെയറുകളുമാണ് പുതിയ ഫോണിലുള്ളത്. ഇത്തവണ, രണ്ട് മോഡലുകളുടെ എഡ്ജ് ഐഫോൺ 12 ന് സമാനമായിരിക്കും.
ഒപ്പോയുടെ വിലവിവരങ്ങൾ ചോർന്നിട്ടുണ്ട്. പുറത്തുവന്ന വിലവിവരങ്ങൾ അനുസരിച്ച് 30000 രൂപയായിരിക്കും തുടക്കവില.33000 രൂപ വരെ ഒപ്പോ റെനോ 8 ന് ഈടാക്കിയേക്കാം. ഒപ്പോ റെനോ 8 പ്രോയ്ക്ക് 45000 രൂപ മുതലായിരിക്കും വില ആരംഭിക്കുന്നത്.
ഇത്തവണത്തെ പ്രോ പതിപ്പ് പൂർണ്ണമായും ലോഡുചെയ്ത വേരിയന്റാണ്. ഷിമ്മർ ബ്ലാക്ക്, ഷിമ്മർ ഗോൾഡ് നിറങ്ങളിലായിരിക്കും ഒപ്പോ റെനോ ലഭ്യമാകുക.
ഇന്ത്യയിലെ ഒപ്പോ റെനോയുടെ മീഡിയ ഡൈമൻസിറ്റി 8100 ചിപ്പാണ്. നിലവിൽ റിയൽമീയിലും വൺപ്ലസിലും ഇതാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക