പത്തനംതിട്ട: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനും ചടയമംഗലം സ്വദേശികളായ 4 പേർക്കുമാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.
രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക