റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി വേണുഗോപാല്‍ (55) ആണ് റിയാദ് പ്രവിശ്യയിലെ വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. വാദി ദവാസിര്‍ സാപ്റ്റ്കോ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.
24 വര്‍ഷമായി വാദിദവാസിറില്‍ ജോലിചെയ്യുകയായിരുന്ന വേണുഗോപാല്‍, അഞ്ചു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ – ബിന്ദു. ഏകമകള്‍ ഗായത്രി. അനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക