കോഴിക്കോട്: രണ്ട് പേരില്‍ നിന്നായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് .
തലശേരി സ്വദേശി ഷാജഹാന്, മലപ്പുറം സ്വദേശി കരീം എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഷാജഹാന്റെ കൈയ്യില്‍ നിന്നും 992 ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് മിക്സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്.
രണ്ട് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രാവിലെ ദുബായില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക