തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ഇരു ജില്ലകളിലും മഴ സാധ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്. മറ്റ് ജില്ലകളിലെ അലര്‍ട്ട് അതുപോലെ തുടരുകയാണ്.
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളും ഒഴിച്ചുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് കാലവര്‍ഷക്കാറ്റ് സജീവമാക്കി നിര്‍ത്തുന്നത്.
അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
മലയോരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കിഴക്കന്‍ മേഖലയിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നുമാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക