കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു. ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം.
മുന്‍പ് രണ്ടുതവണ രാജ്യംവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും രാജിവയ്ക്കാതെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക