നമ്മള് ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിന്റെ അളവ് കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്ന് പഠനം. പതിവായി ഉപ്പ് കൂടുതല്‍ കഴിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമായും സോഡിയം തന്നെയാണ് ഇതിന് കാരണമാകുന്നത്. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. ഒപ്പം തന്നെ പക്ഷാഘാത സാധ്യതയും വര്‍ധിക്കുന്നു.
ഒമ്പത് വര്‍ഷത്തോളമെടുത്താണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര് ആകെ പഠനത്തില്‍ പങ്കെടുത്തു. ഇവരില്‍ ഉപ്പ് ഉപയോഗം അനുസരിച്ച് ആരോഗ്യാവസ്ഥകള്‍ വിലയിരുത്തിയപ്പോഴാണ് ഇത് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്.
പതിവായി ഉപ്പ് കാര്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളതത്രേ. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കാര്യമായി ചേര്‍ക്കുന്ന പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായി ഡയറ്റിലുള്‍പ്പെടുത്തുക. ഭക്ഷണവുമായി ബന്ധപ്പെട്ട മോശം ശീലങ്ങളുപേക്ഷിക്കുക. എന്നിവയെല്ലാം ഈ പ്രശ്നത്തെ പരിഹരിക്കാൻ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക