മാർച്ച് മാസം അവസാനത്തോടെയാണ് സാംസങ് ഗാലക്സി എ 53 5ജി എന്ന മോഡൽ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്.
വിപണിയിലെത്തി മാസങ്ങൾ പിന്നിടുമ്പോഴും മിഡ് റേഞ്ച് സെഗ്മന്റിൽ മികച്ച അഭിപ്രായം നേടി വിൽപനയിൽ മുന്നിൽത്തന്നെയാണ്. 4 വര്‍ഷത്തെ മേജർ അൻഡ്രോയിഡ് അപ്ഡേറ്റുകളും 5 വർഷം വരെയുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളുമാണ് ഗാലക്സി എ 53 5ജിയുടെ പ്രധാന പ്രത്യേകത.
എ 52ന്റെ പിൻഗാമിയായി എത്തിയ ഈ മോഡലിന്റെ പുറംകാഴ്ചയിൽ കഴിഞ്ഞ മോഡലുകളുമായി കാര്യമായ വ്യത്യാസമില്ല. മികച്ച ഡിസ്പ്ലേ തന്നെ എല്ലാ സെഗ്മെന്റിലും ഉറപ്പുവരുത്തുന്ന സാംസങ് ഇവിടെയും പ്രതീക്ഷ തെറ്റിച്ചില്ല.
6.5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 800 നിറ്റ്സ് ബ്രൈറ്റ്നെസും മികച്ചതായി അനുഭവപ്പെടുന്നു.
വളരെ പ്രവർത്തന ക്ഷമമായ ഇൻ–ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണുള്ളത്. മാത്രമല്ല ഐപി 67 വാട്ടർ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനവും ഗോറില്ല 5ന്റെ പ്രൊട്ടക്ഷനും ഫോണിനെ ചെറിയ പോറലിൽ നിന്നും നനവിൽ നിന്നും സംരക്ഷിക്കും.
പോളി കാർബണേറ്റ് ബോഡിയാണ് ഫോണിന്റെ പിൻവശത്തു വരുന്നത്. ഗ്ളോസി ഫിനിഷുള്ള ഫോൺ കാണാൻ മനോഹരമാണ്. 8.1 മില്ലിമീറ്റർ മാത്രമാണ് തിക്നസ്. 189 ഗ്രാം മാത്രമാണ് ഭാരം.
ആൻഡ്രോയിഡ് 12 വൺ യുഐ 4.1 ലാണ് ഫോൺ വിപണിയിലേക്കു എത്തിയത്. അൻഡ്രോയിഡ് 16 വരെയുള്ള അപ്ഡേറ്റുകൾ ലഭിക്കുമെന്നതിനാൽ.
സെക്യുരിറ്റിയുടെയും അപ്ഡേഷന്റെയും കാര്യത്തിൽ ആശങ്കകളില്ലാതെ ഗാലക്സി എ53 5ജി ഉപയോഗിക്കാനാകും. 52 ലെ സ്നാപ് ഡ്രാഗൺ പ്രോസസറിനു പകരം എക്സിനോസ് 1280, 5എൻ എം ചിപ്സെറ്റാണ് കരുത്തു പകരുന്നതെന്നതാണ് ശ്രദ്ധേയമായ മാറ്റം.
മാത്രമല്ല റാം പ്ളസ് സംവിധാനവും ഫോണിൽ നൽകിയിരിക്കുന്നു, അതായത് 6 ജിബി റാമിന്റെ ഫോണിനു ഇന്റേണൽ മെമ്മറിയിൽ നിന്നും 6 ജിബി റാം ആഡ് ചെയ്യാനാകും. 8 ജിബി റാമിന്റെ ഫോണിൽ 8 ജിബി റാമും ഉൾപ്പെടുത്താനാകും. ഒരു ടിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക