ന്യൂഡൽഹി: ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനമാണ് തിരിച്ചുവിട്ടത്.
ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് അധിക വിമാനം അയച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ സാങ്കേതിക തകരാർമൂലം പാക്കിസ്ഥാനിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്. ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക