ആർത്തവ ദിനങ്ങളിൽ മലബന്ധം വളരെ സാധാരണ പ്രശ്നമാണ്. ഈ കാലയളവിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അസന്തുലിതാവസ്ഥയുടെ ഫലമായി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ മൂലമാണ് മലബന്ധം സംഭവിക്കുന്നത്.
എന്നിരുന്നാലും, ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള ചില അടിസ്ഥാന അവസ്ഥകളും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിൽ പ്രൊജസ്ട്രോണിന്റെ അമിതമായ ഉത്പാദനം ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് മലബന്ധത്തിന് കാരണമാകുന്നു. ആർത്തവ ദിവസങ്ങളിലെ മലബന്ധ പ്രശ്നം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ധാരാളം വെള്ളം കുടിക്കുക…
വെള്ളം സാധാരണയായി നമ്മുടെ ശരീരത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്. അവയിൽ മലബന്ധവും ഉൾപ്പെടുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മലബന്ധം വർദ്ധിപ്പിക്കും. ശരീരത്തിൽ ജലാംശം ചേർക്കാൻ സൂപ്പ്, ഹെർബൽ ടീ, ജ്യൂസുകൾ തുടങ്ങിയ ധാരാളം ദ്രാവകങ്ങളും കഴിക്കാം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക…
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധ പ്രശ്നം ഒരു പരിധി വരെ തടയുന്നു. ആർത്തവ സമയത്ത് ആപ്പിൾ, പേരയ്ക്ക, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുക.
പ്രോബയോട്ടിക്സ്…
മലബന്ധവും മറ്റ് ഗ്യാസ്ട്രോണമിക് പ്രശ്നങ്ങളും ഒഴിവാക്കാൻ പ്രോബയോട്ടിക് സപ്ലിമെന്റുകൾ സഹായിക്കുന്നു. പ്രോ-ബയോട്ടിക് ഭക്ഷണങ്ങളായ തൈര്, പച്ചക്കറികൾ എന്നിവ മലബന്ധം ഒഴിവാക്കാൻ വളരെ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക