നിലമ്പൂർ: വനത്തിൽ വള്ളിമാങ്ങ ശേഖരിക്കാൻ പോയ അൻപത്തിയാറുകാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി.കെ.കോളനിയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഒറ്റയ്ക്ക് വനത്തിൽ പോയ കുഞ്ഞനെ പിന്നിൽനിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഇയാൾ ഉടൻ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയൽവാസി രഘുരാമനെ വിവരം അറിയിച്ചു.
തുടർന്ന് ബന്ധുക്കളും ചേർന്ന് കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നൽകിയ ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക