കോഴിക്കോട്: മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു.
നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക