മലയാളികളുടെ പ്രിയ സംവിധായകനാണ് ജോഷി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പടെയുള്ള താരങ്ങളെ വച്ച് മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വൻ ഹിറ്റായിരുന്നു.
മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയും ഇരുവരുമാണ്. ആക്ഷൻ സിനിമകളുടെ തലതൊട്ടപ്പനായ ജോഷിയുടെ പിറന്നാളാണ് ഇന്ന്. സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയാണ്. ഈ അവസരത്തിൽ സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘ഒരായിരം പിറന്നാൾ ആശംസകൾ ജോഷി ചേട്ടാ, എന്ന് സ്വന്തം പാപ്പൻ..’ എന്നാണ് സുരേഷ് ഗോപി, ജോഷിയുടെ ഫോട്ടോയോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ സംവിധായകന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക