തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത.
തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും അത്.
നാളെയും മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 22 ാം തിയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക