മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. ‘എനിക്ക് കച്ചവടം ഇല്ല സോറി ‘, എന്നായിരുന്നു താരത്തിന്റെ മറുപടി. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക