കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ. നേർവെ കടലിലാണ് വലിയ ഗോളം കണ്ടെത്തിയത്. കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഈ വിചിത്ര ഗോളത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വണ്ടർ ഓഫ് സയൻസ് എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.
ഏകദേശം മൂന്നര പതിറ്റാണ്ട് മുൻപാണ് നോർവെയുടെ പടിഞ്ഞാറൻ മേഖലയിൽ സമുദ്രത്തിനുള്ളിൽ ഒഴുകിനടക്കുന്ന വമ്പൻ ഗോളങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
അന്നുതൊട്ട് കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ എന്താണെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ.കഴിഞ്ഞ വർഷമാണ് ഈ ഗോളങ്ങൾ കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക