തിരുവനന്തപുരം: ഇന്നും കേരളത്തിൽ മഴ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോട്ടയം , എറണാകുളം , ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക