ട്രിനിഡാഡ്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി.16 താരങ്ങളെ ഇംഗ്ലണ്ടിൽനിന്ന് ട്രിനിഡാഡിലെത്തിക്കാൻ ബിസിസിഐ ചെലവാക്കിയത് 3.5 കോടി രൂപയാണ്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ടീം ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്കു ശേഷം അവിടെ നിന്ന് നേരിട്ടാണ് ഇന്ത്യൻ താരങ്ങൾ കരീബിയനിലേക്കു പോയത്.
ഇന്ത്യൻ താരങ്ങൾക്കു വേണ്ടി ബിസിസിഐ ചാർട്ടേഡ് ഫ്ലൈറ്റ് തയാറാക്കി നൽകുകയായിരുന്നു. വിമാനത്തിൽ താരങ്ങളുടെ ഭാര്യമാരും ടീമിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക