സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പോസ്റ്റിനു താഴെ വന്ന കമന്റിനോടു പ്രതികരിച്ച് ഗായിക അഭയ ഹിരൺമയി.
ഇൻസ്റ്റഗ്രാമിൽ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കമന്റുമായി ഒരാൾ എത്തിയത്.
‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥ ഒന്നും ഇല്ലാ’ എന്നായിരുന്നു കമന്റ്.
പിന്നാലെ മറുപടിയുമായി അഭയ എത്തി. ‘ശരിയാണോ? അങ്ങനെയെങ്കിൽ ഞാൻ എന്റെ ജീവിതത്തെക്കുറിച്ചു വിശദീകരിക്കണോ?’ എന്നായിരുന്നു അഭയയുടെ പ്രതികരണം.
അഭയയുടെ മറുപടി ചുരുങ്ങിയ സമയംകൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക