ട്രിനിഡാഡ്: ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന പരമ്പര ഇന്നു തുടങ്ങാനിരിക്കെ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരുക്ക്.
വലതുകാൽമുട്ടിനാണ് ജഡേജയ്ക്കു പരുക്കേറ്റത്. പരുക്കു ഭേദമായാൽ ട്വന്റി20 പരമ്പരയിൽ താരം കളിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പുറത്തായതിനാൽ പുതിയ വൈസ് ക്യാപ്റ്റനേയും പ്രഖ്യാപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക