മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ജൂലൈ 6നാണ് യുഎഇയില്‍ നിന്നെത്തിയത്.
ജൂലൈ 13ന് പനി തുടങ്ങി. ജൂലൈ 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. രോഗി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.
ഇതോടെ സംസ്ഥാനത്ത് 3 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മറ്റുള്ളവരെട ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക