ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട് പച്ച ആപ്പിളിന്. ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, മിനറലുകൾ, നാരുകൾ എന്നിവ ഇതിൽ ധാരാളമുണ്ട്. ദഹനത്തിന് ഏറെ സഹായിക്കുന്നു.
വിറ്റാമിൻ എ, ബി,സി എന്നിവ ധാരാളമായി അടങ്ങിയ പച്ചആപ്പിൾ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളും, ഫൈബറുകളും ചർമ്മത്തിന് ഇലാസ്തികത നല്കുന്നു. ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങിയ അനേകം ധാതുക്കളാൽ സമ്പുഷ്ടവുമാണ്
രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിറുത്താനും സഹായിക്കും.
രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കാനും, അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക