കോഴിക്കോട്: കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു.
കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ 9നു സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ സനീഷ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക