നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയ വാഴപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ .
ലയിക്കുന്ന നാരുകൾ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു വാഴപ്പഴം കഴിച്ചാൽ ഒരു ദിവസത്തേക്ക് ആവശ്യമുള്ള വിറ്റാമിൻ ബി 6 ന്റെ നാലിലൊന്ന് ലഭിക്കും
പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഹൃദയത്തിന് വളരെയധികം ഗുണം ലഭിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു.
വയറിലെ അൾസറിനെതിരെ പൊരുതുന്നു വാഴപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള സെറോടോണിൻ മാനസികാവസ്ഥയെ ശാന്തമാക്കി ഉന്മേഷത്തോടെ നിറുത്തും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഫലവുമാണ് വാഴപ്പഴം
പ്രതികരിക്കാൻ ഇവിടെ എഴുതുക