സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തില്‍ ഫെയ്സ്ബുക്കിൽ പുതിയ അപ്ഡേഷൻ എത്തി . പുതിയ അപ്ഡേഷൻ മുഖേനെ ഫെയ്സ്ബുക്ക് ആപ്പിൽ ഫീഡ്സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഫീഡ്സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പേജുകളെയും സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും മാത്രം ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് എന്ന ലിസ്റ്റ് ഉണ്ടാക്കാനും പുതിയ അപ്ഡേഷനിലൂടെ കഴിയും.
ഇതിലൂടെ രസകരമായ റീല്‍സ് വിഡിയോകളും മറ്റ് വിഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക