പത്തനംതിട്ട: കുറ്റപ്പുഴയിൽ വിഷാദ രോഗിയായ വയോധികയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെ(60) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക