ആരാധകരെ കോരിത്തരിപ്പിച്ച് സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പന്റെ റിലീസ് ട്രെയിലർ ലോഞ്ച്. കൊച്ചിയിലെ ലുലു മാളിൽ വച്ചായിരുന്നു ചടങ്ങ്. നിരവധി പേരാണ് താരത്തെ കാണാനായി ഇവിടെ അണിനിരന്നത്.
തന്റെ പഴയ സിനിമകളിലെ ഡയലോഗുകൾ പറഞ്ഞ് കാണികളെ ത്രസിപ്പിക്കുന്ന സുരേഷ് ഗോപിയെ ആവേശപൂർവമാണ് ആരാധകർ വരവേറ്റത്.
കാണികളുടെ ആവശ്യപ്രകാരമായിരുന്നു താരം തന്റെ പഞ്ച് ഡയലോഗുകൾ അവതരിപ്പിച്ചത്. മകൻ ഗോകുൽ സുരേഷിനു മുന്നിൽ വച്ച് കമ്മിഷണർ സിനിമയുടെ തീപ്പൊരി ഡയലോഗുകൾ സുരേഷ് ഗോപി പുനരവതരിപ്പിച്ചു.
പാപ്പൻ ലുക്കിൽ തന്നെയായിരുന്നു സുരേഷ് ഗോപി എത്തിയത്. പൊതുവേ തന്റെ സിനിമകളുടെ പ്രമോഷന് ഇത്തരം പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്ന താരം പാപ്പനു വേണ്ടി പാപ്പനായി തന്നെ കളത്തിൽ ഇറങ്ങിയതും ചടങ്ങിന്റെ ആകർഷണമായി.
ജോഷി, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിളള, ഡേവിഡ് കാച്ചപ്പിള്ളി, സുജിത്, നൈല ഉഷ, ഡയാന ഹമീദ്, ടിനി ടോം, രാഹുൽ മാധവ്, ചന്ദുനാഥ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി(ഛായാഗ്രഹണം), ശ്യാം ശശിധരൻ(എഡിറ്റർ), ലിജു പ്രഭാകർ (കളറിസ്റ്റ്), മിസിസ് ഡേവിഡ് കാച്ചപ്പിള്ളി, റെനിറ്റ അജയ് കാച്ചപ്പിള്ളി, മുരുകൻ (പ്രൊഡക്ഷൻ കൺട്രോളർ), സജിത് കൃഷ്ണ, മഹേഷ് ഭുവന്ദ് (ട്രെയിലർ എഡിറ്റ്), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), സിബി ചാലശേരി (ചീഫ് അസോഷ്യേറ്റ്), മഞ്ജു ഗോപിനാഥ് (പിആർഓ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക