നടി അഞ്ജലി നായർ അമ്മയായി. സോഷ്യൽമീഡിയയിലൂടെയാണ് അഞ്ജലി താൻ അമ്മയായ വിവരം പങ്കുവച്ചിരിക്കുന്നത്. ‘‘ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെൺകുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം’’.–അഞ്ജലി കുറിച്ചു.
സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.
ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനായും പ്രവർത്തിക്കുന്ന ആളാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം ‘നാൽപത്തിയൊന്ന്’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക