ഇന്ത്യയിലെ പുതിയ വിമാന കമ്പനിയാണ് അകാസ. ഇപ്പോഴിതാ വിമാനത്തിന്റെ പുതിയ സർവീസ് കൊച്ചിയിൽ നിന്നും ആരംഭിക്കുമെന്നാണ് വിവരം. അകാസ എയര്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നു എന്ന വാർത്ത ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. ഓഗസ്റ്റ് 13 മുതലായിരിക്കും അകാസ തങ്ങളുടെ ബെംഗളൂരു- കൊച്ചി സർവീസ് ആരംഭിക്കുക.
കുരങ്ങ് വസൂരി ; സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്
മാത്രമല്ല, അകാസ രാജ്യത്ത് ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്നത് കൊച്ചിയിൽ നിന്നായിരിക്കും. ബെംഗളൂരു-കൊച്ചി മേഖലയില്‍ തന്നെ പ്രതിവാരം 28 സർവീസുകളാണ് അകാസ നടത്തുവാനൊരുങ്ങുന്നത്. ഇതോടെ കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ബെംഗളൂരുവിലേക്ക് മൊത്തം 99 സർവീസുകൾ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക