തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ റാഗിങ് പരാതിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.
പൊലീസിനടക്കം പരാതി നൽകി ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ കഴിഞ്ഞിട്ടില്ല.
സ്കൂളിന് മുന്നിൽ ഇന്നും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടാകും. കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്മാസ്റ്ററെ സ്കൂൾ വിട്ട് പോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക