തിരുവനന്തപുരം:ഇന്ന് മുതൽ കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യും. ഇന്ന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം ലഭിക്കുക.
ബാങ്കിൽ നിന്ന് ഇന്നലെ ഓവർഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ് ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകുന്നത്. കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി. ഇതിനായി ഒരു കോടി രൂപയും കെഎസ്ആർടിസി കൈയ്യിൽ നിന്ന് എടുത്തു.
സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്പള വിതരണം തുടങ്ങിയത്. ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക