ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ചവച്ച് ടൈറ്റില്‍ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദിൽഷ എത്തിയപ്പോൾ വിവാദങ്ങളും പിന്നാലെയെത്തി
. ബിഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്സില് ഉണ്ടായിരുന്നുവെന്ന വിമര്‍ശനത്തിനുള്ള തന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദില്‍ഷ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്.
മഞ്ഞ നിറത്തിലുള്ള ലെഹങ്കയിലാണ് ദില്‍ഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെഹങ്കയോടൊപ്പം ഫ്ലോറല്‍ ദുപ്പട്ടയും ഉണ്ട്. മനോഹരമായ പ്രിന്റുകളുള്ള ദുപ്പട്ടയ്ക്കും ആരാധകരുടെ പ്രത്യേക കമന്റുകളുണ്ട്.
മഞ്ഞയിൽ കുളിച്ച ദിൽഷയുടെ മേക്കോവർ കളറിനോട് ചേർന്ന് നിൽക്കുന്നതാണ്. മഞ്ഞ നിറത്തിലുള്ള ഇയറിംഗ്സും പ്ലെയിന്‍ നെക്കും പ്രത്യേകതയാണ്. ചിത്രത്തോടൊപ്പം ‘യെല്ലോ ലവ്’ എന്നാണ് ദില്‍ഷ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക