ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ‘ടു മെന്നി’ന്റെ ട്രെയിലർ റിലീസായി. ദീർഘനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വർക്കല സ്വദേശി രാജൻ ഭാസ്കരനാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്.
പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്ന സിനിമയാണ് ‘ടു മെൻ’. എം എ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന്ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും .
ചടങ്ങിൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ രാജനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇർഷാദ്, എംഎ നിഷാദ്, ലെന, മാനുവൽ ക്രൂസ് ഡാർവിൻ, ഡോണി, കെ സതീഷ്, അനുമോൾ, ലെന, ഡാനി ഡാർവിൻ, സോഹൻ സീനുലാൽ, സിദ്ധാര്‍ത്ഥ് രാമസ്വാമി, ആര്യ എന്നിവർ പങ്കെടുത്തു.
മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്വിന്, മിഥുന് രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക