വിജയ് സേതുപതി നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 19 (1) (a). നേരത്തെ ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു എങ്കിലും അതൊരു മുഴുനീള കഥാപാത്രം ആയിരുന്നില്ല.
അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്, അപ്ഡേഷൻ അടുത്തയാഴ്ച തന്നെ എത്തും
ചിത്രത്തിൽ അതിഥി താരമായിട്ടായിരുന്നു വിജയ് സേതുപതി എത്തിയത്. എന്നാലിപ്പോൾ കേന്ദ്ര കഥാപാത്രമായി വിജയ് സേതുപതി എത്തുകയാണ്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി
വിജയ് സേതുപതിക്കൊപ്പം നിത്യ മേനോൻ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം 29ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കും; പ്രവചനവുമായി പോണ്ടിങ്
കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി വേഷമിടുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും നീത പിന്റോയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക