വീണ്ടും ഉപയോക്താക്കളെ ആകർഷിക്കുവാൻ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. അടുത്ത ആഴ്ച തന്നെ ഫേസ്ബുക്ക് പുതിയ അപ്ഡേഷൻ പരിചയപ്പെടുത്തും. ഏതാണ്ട് ടിക് ടോക്കിനെ അനുകരിക്കുന്ന വിധത്തിലാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ അപ്ഡേഷൻ തയ്യാറാക്കുവാൻ ഒരുങ്ങുന്നത്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി
ഫേസ്ബുക്കിൽ പുതിയ അപ്ഡേഷനുമായി മെറ്റ എത്തുമ്പോൾ ഉപയോക്താക്കൾ ആകെ ആശങ്കയിലാണ് എന്ന് തന്നെ പറയാം. ഇത്തവണ ഫേസ്ബുക്കിൽ ഫീഡ്സ് എന്ന പേരില്‍ പുതിയ ടാബ് കാണുവാൻ സാധിക്കും. പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ ഫീഡുകൾ ഉണ്ടായിരിക്കും. മാത്രമല്ല, ഇവയെല്ലാം ഉൾപ്പെട്ട ഒരു സെക്ഷനും അതിലുണ്ടായിരിക്കും.
ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കും; പ്രവചനവുമായി പോണ്ടിങ്
ടിക് ടോകിലുള്ള ഫോർ യു എന്ന വിഭാഗത്തിനോട് സാമ്യതയുള്ളതാണ് പുതിയ അപ്ഡേഷൻ. ജനപ്രിയ ഉള്ളടക്കങ്ങള്‍ പെട്ടെന്ന് കണ്ടെത്തുന്നതിന് ഈ ഓപ്ഷനിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. അടുത്ത ആഴ്ച തന്നെ ആഗോള തലത്തിൽ അപ്ഡേഷൻ ലഭ്യമാക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക