സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾ ക്ലാസ്സുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതും ഇതുമൂലം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും മുൻ നിർത്തിയാണ് തീരുമാനം.
‘ഇന്ത്യൻ 2’ന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കമൽഹാസൻ യുഎസിലേക്ക്
മാത്രമല്ല, സ്കൂളിലെ ക്ലാസ് എടുക്കുന്ന സമയങ്ങളിൽ അധ്യാപകരുടെ ഫോൺ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തും. നിരവധി പ്രശ്നങ്ങളാണ് സ്കൂളുകളിലെ മൊബൈൽ ഉപയോഗത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായത്. നേരത്തെയും ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
വിജയ് ചിത്രം ‘വാരിസു’വിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായി
2012 ലായിരുന്നു ഇതിനു മുൻപ് സർക്കാർ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നിരുന്നത്. കോവിഡ് സാഹചര്യം മാറി ക്ലാസുകളെല്ലാം പൂർണമായും ഓഫ്ലൈൻ ആയ സാഹചര്യത്തിലാണ് വീണ്ടും മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക