രാജ്യത്തെ ഉപഭോക്താക്കൾക്ക് പുതിയ C3 ഹാച്ച്ബാക്ക് ഔദ്യോഗികമായി വിതരണം ചെയ്യാൻ ആരംഭിച്ച് സിട്രോൺ. ജൂലൈ 20 -ന് ലോഞ്ച് ചെയ്ത പുതിയ സിട്രോൺ C3 ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്.
നാല് മോണോ ടോണും ആറ് ഡ്യുവൽ ടോണും ഉള്‍പ്പെ 10 ബാഹ്യ നിറങ്ങളിൽ വാഹനം വാഗ്ദാനം ചെയ്യുന്നു. 5.71 ലക്ഷം മുതൽ 8.06 ലക്ഷം രൂപ വരെയാണ് പുതിയ C3 യുടെ വില.
ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ, മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് എന്നിവയുൾപ്പെടെ ഒന്നിലധികം വാഹനങ്ങൾക്ക് എതിരെയാണ് സിട്രോൺ സി3 സ്ഥാനം പിടിച്ചിരിക്കുന്നത്.
ഭാവിയിൽ ഇന്ത്യയിലെ സിട്രോൺ കാറുകൾക്കും എസ്യുവികൾക്കും അടിസ്ഥാനമിടുന്ന പ്രാദേശികവൽക്കരിച്ച CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡല്‍.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, യുഎസ്ബി ചാർജറുകൾ, മാനുവൽ എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയ്ക്കൊപ്പം വലിയ 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഹാച്ച്ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക