തങ്ങളുടെ ‘എസ്പി 125’ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ.
ഇന്ത്യയിലെ ലോകോത്തര നിര്‍മ്മാണ ശേഷികള്‍ പ്രയോജനപ്പെടുത്തി നിലവില്‍ ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഹോണ്ട കയറ്റുമതി ചെയ്യുന്നുണ്ട്.
സിബി125എഫ് എന്ന പേരിലായിരിക്കും പൂര്‍ണമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങള്‍ വില്‍ക്കുക. ഹോണ്ട ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ്6 മോട്ടോര്‍സൈക്കിളാണ് എസ്പി125.
നിരവധി സെഗ്മെന്റ്-ഫസ്റ്റ് ടെക്നോളജി ഫീച്ചറുകളുള്ള സ്കൂട്ടര്‍ രാജസ്ഥാനിലെ അല്‍വാറിലെ തപുകര പ്ലാന്റിലാണ് നിര്‍മിക്കുന്നത്.
2001ല്‍ ആദ്യ മോഡലായ ആക്ടിവയുമായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിച്ച ഹോണ്ടനിലവില്‍ 19 ഇരുചക്രവാഹന മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വിദേശ വിപണിയില്‍ കമ്പനിക്ക് 30 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
. 2022 ജൂലൈ മുതല്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും എസ്പി 125ന്റെ 250 യൂണിറ്റുകള്‍ ഹോണ്ട കയറ്റുമതി ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക