വയറിന്റെ അനാരോഗ്യത്തെ സംബന്ധിച്ച് ശരീരം നമുക്ക് നല്കുന്ന സൂചനകള്‍
1. ഗ്യാസ്
നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹനസംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്.
2. അതിസാരം
മലത്തില്‍ ഉണ്ടാകുന്ന പലതരം മാറ്റങ്ങളും വയറിന്റെ ആരോഗ്യത്തിന്റെ സൂചന നല്കുന്നു. അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ഇതിനാല്‍ തന്നെ ഗൗരവത്തോടെ എടുക്കേണ്ടതാണ്.
3. ഉറക്കപ്രശ്നം
അനാരോഗ്യകരമായ ദഹനസംവിധാനം നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ക്ഷീണം തോന്നാന്‍ കാരണമാകുകയും ചെയ്യും.
4. ചില ഭക്ഷണങ്ങളോട് ഇഷ്ടക്കേട്
നിരന്തരമായ പ്രശ്നങ്ങള്‍ വയറിനെ അലട്ടി തുടങ്ങുമ്പോൾ നമ്മുടെ ശരീരത്തില്‍ പല ഭക്ഷണസാധനങ്ങളോടും പ്രതിരോധം വളരും. സാധാരണയായി നാം ഉപയോഗിച്ചിരുന്ന പല ഭക്ഷണസാധനങ്ങളോടും ഇഷ്ടക്കേട് തോന്നാനും ഇത് കാരണമാകും.
5. ചര്‍മ പ്രശ്നങ്ങള്‍
ചര്‍മം ആരോഗ്യത്തോടെ തിളങ്ങാനും നമ്മുടെ ദഹനവ്യവസ്ഥ ശക്തമായിരിക്കണം. ചൊറിച്ചില്‍, കുരുക്കള്‍, ചര്‍മത്തില്‍ ചെതുമ്പലുകള്‍ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ വയറിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്റെ അടയാളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക