കൊച്ചി; യുവനടന് ശരത് ചന്ദ്രന്റെത് ആത്മഹത്യയെന്ന് സൂചന. ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്.
ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു.
അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശരത് കളമശേരിയിലെ കമ്ബനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെക്സിക്കന്‍ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക