കോഴിക്കോട്: കന്നൂരിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി പുനത്തിൽ പ്രജീഷിന്റെ ഭാര്യ അൽക്കയെയാണ് മരിച്ചനിലയിൽ കണ്ടത്. വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വീട്ടുകാർ ജോലിക്കു പോയ സമയത്താണു സംഭവം. 50 ദിവസം മുൻപാണ് വിവാഹം കഴിഞ്ഞത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക