തന്റെ ആദ്യ ചിത്രം മയൂഖത്തിലേയ്ക്ക് എത്തിയതിനെപ്പറ്റി സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.ഇന്റർനെറ്റിന്റെ സെയിൽസ് വർക്കുമായി നടക്കുന്ന സമയത്താണ് താൻ എം. ജി ശ്രീകുമാറിനെ പരിചയപ്പെടുന്നത്.
അദ്ദേഹത്തോട് സംസാരിക്കുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് അദ്ദേഹം തന്നോട് ചോദിച്ചു. ഹരിഹരൻ എടുക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളെ വേണം താൽപര്യമുണ്ടെങ്കിൽ ഒന്ന് പോയി നോക്കാൻ അദ്ദേഹം പറയുകയും ചെയ്തു.
അത് അനുസരിച്ചാണ് താൻ പോയത്. ഒരിക്കലും താൻ ചെല്ലുന്നത് നായക കഥാപാത്രത്തിലേയ്ക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ തന്റെ ബിസിനസ്സിൽ വളർച്ചയുണ്ടാകുമെന്ന് കരുതി മാത്രമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ചാൽ തന്നെ നമ്മുടെ നാട്ടിൽ ഫേമസ് ആകും അപ്പോൾ പിന്നെ ബിസിനസ്സ് വർധിക്കും.
സെയിൽസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഓഫീസിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ തന്നെ തിരിച്ചറിയുകയും ബിസിനസ്സ് കുറച്ച് കൂടി മെച്ചപെടുകയും ചെയ്യും. അഭിനയിക്കാൻ ചെല്ലുമ്പോൾ അത് മാത്രമായിരുന്നു തന്റെ മനസ്സിലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് കുറച്ചു കൂടി മെച്ചപ്പെട്ട റോളുകൾ കിട്ടിയതോടെ ആളുകൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും സെയിൽസ് ഉപേക്ഷിക്കേണ്ട വന്നെന്നും തമാശ രൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക