അച്ഛന്റെ വഴിയെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് ഗോകുൽ സുരേഷ്. മികച്ച അഭിനയത്തിലൂടെ കഴിവ് തെളിയിച്ച ഗോകുൽ, സുരേഷ് ഗോപിക്ക് ഒപ്പം എത്തിയ ചിത്രമായിരുന്നു പാപ്പന്.
തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റെഡ് എഫ് എമിന് നല്കിയ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ഗോകുൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഗോകുലിന് ഏറ്റവും ഇഷ്ടമുള്ളത് കാറുകളും തോക്കുകളുമാണെന്ന് കേട്ടു…. സത്യമാണോ എങ്ങനെയാണ് ആ ഇഷ്ടം വന്നതെന്നാണ് അവതാരകൻ ചോദിച്ചത്. അച്ഛനിൽ നിന്നാണ് അങ്ങനെയൊരു ഇഷ്ടം ലഭിച്ചതെന്നാണ് ഗോകുൽ മറുപടി നൽകിയത്. അച്ഛൻ ചെയ്യുന്ന ചിത്രങ്ങളിലെല്ലാം ഒരു സൂപ്പർഫീഷ്യൽ വന്നിട്ടുണ്ട്. അങ്ങനെയാണ് ആ ഇഷ്ടം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക