ഉപഭോക്താക്കൾക്കായുള്ള സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ ഒരുങ്ങി എസ്ബിഐ. ഇനി മുതൽ എസ്ബിഐയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിലൂടെ ലഭ്യമാകും. ഇതോടെ എസ്ബിഐയുടെ സേവനങ്ങളെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും ആളുകൾക്ക് ലഭിക്കും.
പിഎഫ് പെൻഷൻകാർക്ക് ഇനി ലഭിക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
എസ്ബിഐ സേവനം ലഭിക്കണമെങ്കിൽ ആദ്യം മൊബൈലിൽ ബാങ്കിങ് സേവനം രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. WAREG എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. ബാങ്കിൽ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് തന്നെയാണ് എസ്എംഎസ് അയക്കുന്നത് എന്നത് ഉറപ്പിക്കണം.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും
എസ്എംഎസ് അയച്ചാൽ എസ്ബിഐയിൽ നിന്ന് ഉപഭോക്താവിന് തിരിച്ച് സന്ദേശം ലഭിക്കും. ഈ സന്ദേശം 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും വന്നിട്ടുണ്ടാകുക. ഈ നമ്പർ സേവ് ചെയ്യുകയും നമ്പറിലേക്ക് ‘Hi’ എന്ന് ടൈപ്പ് ചെയ്ത് അയക്കുകയും വേണം. 1. അക്കൗണ്ട് ബാലൻസ് 2. മിനി സ്റ്റേറ്റ്മെന്റ് 3. ഡി-രജിസ്റ്റർ വാട്സ്ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകൾ തെളിയും. ഇതിൽ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക