കേരളത്തിലെ റെയിൽവേ വികസനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. ഇതിനായി ദക്ഷിണ റെയിൽവേ തയാറാക്കിയ പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 25 ട്രെയിനും നേമം ടെർമിനലും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
കെ റെയിലിന് അനുമതി നൽകേണ്ടെന്നു കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവേ വികസനത്തിനു മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. മെമു ഉൾപ്പെടെ കേരളത്തിൽ 25 ട്രെയിനുകൾ കൂടി ആരംഭിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നിർദേശം സജീവ പരിഗണനയിലാണ് ഉള്ളത്.
തമിഴ് സിനിമാമേഖലയിൽ 50 സ്ഥലങ്ങളിൽ റെയ്ഡ്: പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്
റെയിൽവേ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഇ.ശ്രീധരനുമായി ചർച്ച ചെയ്ത് ജനറൽ മാനേജർ തയ്യാറാക്കിയ പദ്ധതി താമസിയാതെ പ്രഖ്യാപിച്ച റെയിൽ വികസനം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനകാലത്ത് തന്നെ കേരളത്തിലെ എ.പിമാരുടെ യോഗം ഡൽഹിയിൽ വിളിച്ചു ചേർക്കുവാനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക