മുതിർന്ന പൗരന്മാർക്ക് ഇപ്പോഴും യാത്ര ആനുകൂല്യങ്ങൾ നൽകി പോരുന്നുണ്ട് റയിൽവേ. ഈ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുവാനൊരുങ്ങുകയാണ് റയിൽവേ. നൽകുന്ന യാത്രാ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തി കൊണ്ടായിരിക്കും പുനഃസ്ഥാപിക്കുക. ആനുകൂല്യം ലഭ്യമാകാനുള്ള പ്രായപരിധി 70 നു മുകളിലാക്കിയിട്ടുണ്ട്.
പ്രമേഹ ബാധിതയായ നന്ദയുടെ ജീവൻ രക്ഷിക്കാൻ സുരേഷ് ഗോപി
മാത്രമല്ല, നോൺ എസി ക്ലാസിൽ മാത്രം നൽകുന്നതിനുള്ള ശുപാർശ പരിഗണിക്കുവാൻ വച്ചിട്ടുണ്ട്. അതേസമയം, യാത്ര ചെയ്യുന്ന മുതിർന്ന സ്ത്രീകളുടെ പ്രായ പരിധി കുറയ്ക്കണമെന്ന് വാദം ഉയർന്നിട്ടുണ്ട്. നേരത്തെ 58 വയസിനു മുകളിലുള്ള സ്ത്രീ യാത്രികർക്ക് 50 ശതമാനവും 60 നു മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവുമായിരുന്നു ആനുകൂല്യം നൽകിയിരുന്നത്.
ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്
ഇത് എല്ലാ ക്ലാസുകളിലും നൽകുകയും ചെയ്തിരുന്നു. പുതിയ പദ്ധതി എന്തായാലും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ മുന്നോടിയായി തന്നെ നടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക