ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്ക്ക് സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.
ഓട്സ് വിഭവങ്ങൾ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുക. ഓട്സ് വേവിച്ച് പാലൊഴിച്ച് കഴിക്കുന്നതിന് പകരം ഇനി ദോശയായും കഴിക്കാം. എന്നാൽ ഓട്സ് കൂടാതെ ഓട്സ് ഉപ്പുമാവ്, ഇഡ്ഢലിയും എളുപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഓട്സ് ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായൊരു ഓട്സ് ദോശ എളുപ്പം തയ്യാറാക്കാം…
വേണ്ട ചേരുവകൾ…
ഓട്സ് 1 കപ്പ്
അരിപ്പൊടി കാൽ കപ്പ്
റവ കാൽകപ്പ്
തൈര് അര കപ്പ്
കുരുമുളകുപൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് 15 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ഇതിൽ അൽപം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. ദോശയ്ക്ക് മുകളിൽ എണ്ണം ഒഴിച്ച് കൊടുക്കുക.ഒരു വശം വെന്തു കഴിയുമ്പോൾ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാൽ ചട്നി കൂട്ടി ചൂടോടെ കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക