സിപിഎമ്മിന്റെ നേതൃയോഗം വരുന്ന തിങ്കളാഴ്ച മുതൽ ആരംഭിക്കും. അഞ്ച് ദിവസമാണ് നേതൃയോഗം നടക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരാനാണ് തീരുമാനം.
രൂപയുടെ വിനിമയ മൂല്യം വർധനവിലേയ്ക്ക്… 53 പൈസ ഉയർന്നു
കാലവർഷം കണക്കിലെടുത്തുകൊണ്ട് ഈ ആഴ്ച ചേരാനിരുന്ന യോഗം നീട്ടിവയ്ക്കുകയായിരുന്നു. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാർട്ടി കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ടിങ് എന്നിവയാണ് ചർച്ചയ്ക്കു വച്ചിരിക്കുന്ന പ്രധാന കാര്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക