തൃശൂര്‍: ചാലക്കുടിയിൽ അടുത്ത ഒരു മണിക്കൂർ അതിശക്ത മഴയ്ക്കു സാധ്യത. തമിഴ്നാട് ഷോളയാർ ഡാമിലെ വെള്ളം ഒഴുകിയെത്തി കേരള ഷോളയാര്‍ ഡാം തുറക്കേണ്ട നിലയിലെത്തി
പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളവും ചേരുന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യത. 2018ലെ പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിലെ നിവാസികളോടു ദുരിതാശ്വാസ ക്യാംപുകളിലേക്ക് അടിയന്തിരമായി മാറാൻ കലക്ടറുടെ നിർദേശം.
അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. ആളുകള്‍ തീരപ്രദേശത്തുനിന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക